സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ മാനനഷ്ട കേസ്: പരാതി നൽകി എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ പരാതി നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തളിപ്പറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ടെത്തിയാണ് എം വി ഗോവിന്ദൻ സ്വപ്‌നയ്‌ക്കെതിരെ ക്രിമിനൽ മാനനഷ്ട കേസ് ഫയൽ ചെയ്തത്. ഐപിസി 120 ബി, ഐപിസി 500 വകുപ്പുകൾ പ്രകാരം സ്വപ്‌നയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ പരാതി പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം വി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് നേരത്തെ സ്വപ്‌ന ആരോപിച്ചിരുന്നു. സ്വപ്‌നയുടെ ആരോപണത്തിൽ ഗൂഢാലോചന ഉണ്ടെന്നും വ്യക്തി ജീവിതത്തെ കരിനിഴലിൽ ആക്കിയെന്നും വ്യക്തമാക്കിയാണ് എം വി ഗോവിന്ദൻ കോടതിയെ സമീപിച്ചത്.

© 2024 Live Kerala News. All Rights Reserved.