തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്തും നിയമവിരുദ്ധ പ്രവര്‍ത്തനവും നടന്നുവെന്നും വി.ഡി സതീശന്‍ ആരോപിച്ചു.പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് വ്യക്തമായിരിക്കയാണ്.മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്ന് പ്രതിയായ ഈ സ്ത്രീയുടെ പേരില്‍ വന്ന സന്ദേശം കെട്ടിച്ചമച്ചതാണെന്നും സ്‌ക്രിപിറ്റ് അനുസരിച്ചായിരുന്നെന്നും വ്യക്തമായിരിക്കുന്നു.ശബ്ദരേഖക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം.അതേസമയം, സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ പുനരന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണങ്ങളില്‍ മറുപടി പറയണം. എം. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാവണം.സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. അന്ന് ഞങ്ങളെ പുച്ഛിച്ച് തള്ളിയവരുണ്ടെന്നും രമേശ് ചെന്നിത്തല