ചങ്ങനാശേരിയില്‍ ബൈക്ക് അപകടം; 3 യുവാക്കള്‍ മരിച്ചു

ചങ്ങനാശേരി: കോട്ടയം ചങ്ങനാശേരിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശികളായ അജ്മല്‍ റോഷന്‍ (27), അലക്സ് (26), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20) എന്നിവര്‍ മരിച്ചു.മറ്റൊരു വാഹനത്തെ മറികടക്കുന്നതിനെയാണ് അപകടം. വെളളിയാഴ്ച്ച രാത്രി പത്തു മണിയോടെ എസ്ബി കോളേജിന് മുന്നിലായിരുന്നു അപകടം. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ഇവരെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയില്‍ കഴിയവേ ഇന്നാണ് രുദ്രാക്ഷ്, അലക്‌സ് എന്നിവര്‍ മരിച്ചത്.ആശുപത്രിയിലെത്തും മുമ്പ് അജ്മല്‍ മരിച്ചിരുന്നു

© 2025 Live Kerala News. All Rights Reserved.