മിസ് കേരള അന്‍സി കബീറും, റണ്ണറപ്പ് അഞ്ജന ഷാജയും വാഹനാപകടത്തില്‍ മരിച്ചു; അപകടം വൈറ്റിലയില്‍

തൃശ്ശൂര്‍: 2019 ലെ മിസ് കേരള അന്‍സി കബീറും, റണ്ണറപ്പ് അഞ്ജന ഷാജയും വാഹനാപകടത്തില്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.വൈറ്റിലയില്‍ വെച്ചാണ് അപകടം നടന്നത്.ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു.മൃതദേഹങ്ങള്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.മറ്റൊരാളുടെ പരിക്ക് സാരമുള്ളതല്ല.ഇരുവരെയും എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം ആലംകോട് സ്വദേശിയാണ് അന്‍സി അഞ്ജന തൃശ്ശൂര്‍ സ്വദേശിയാണ്.

© 2025 Live Kerala News. All Rights Reserved.