മോഡലുകളുടെ മരണത്തില്‍ ദൂരുഹത ; ഹാര്‍ഡ് ഡിസ്‌കില്‍ തിരിമറി;ദൃശ്യങ്ങള്‍ ഉള്ള ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതായി സംശയം

കൊച്ചി: ദേശീയപാതയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കൈമാറിയത് യഥാര്‍ഥ ഹാര്‍ട്ട് ഡിസ്‌കല്ലെന്ന പോലീസ്. ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങുന്ന ഡിവിആര്‍ ഹോട്ടല്‍ ഉടമ പൊലീസിന് കൈമാറിയെങ്കിലും ഡിജെ പാര്‍ട്ടി നടന്ന രാത്രിയിലെ ദൃശ്യങ്ങള്‍ ഹാര്‍ഡ് ഡിസ്‌കില്‍ ഇല്ലെന്നാണ് വിവരം.റോയ് നശിപ്പിച്ചെന്നു ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കിയ രണ്ട് ഡിവിആറുകളില്‍ ഒരെണ്ണമാണ് പൊലീസിന് കൈമാറിയത്. ദൃശ്യങ്ങള്‍ ഉള്ള ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചതായാണ് സംശയം. റോയ് വയലാട്ടിനെ പൊലീസ് വീണ്ടും ചെയ്യും. തെളിവ് നശിപ്പിച്ചതിന് കേസെടുത്തേക്കും.

അപകടത്തിനു മുന്‍പു മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്നത് റോയ് വയലാട്ടിന്റെ ഹോട്ടലില്‍ ആയിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചെന്ന ആരോപണത്തിലാണ് റോയിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഹോട്ടലിനുള്ളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ റോയ് ജീവനക്കാര്‍ക്കു നിര്‍ദേശം നല്‍കിയ വാട്‌സാപ് സന്ദേശം പൊലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍നിന്ന് രാത്രി 12 മണിക്കു ശേഷം പോയപ്പോഴാണ് മോഡലുകള്‍ അപകടത്തില്‍പെട്ടത്. ഹോട്ടലില്‍ നിന്നുള്ള കാര്‍ ഇവരെ പിന്തുടര്‍ന്നെന്നു കണ്ടെത്തിയതോടെ അവിടെ പരിശോധന നടത്തുകയും വാഹനത്തിന്റെ ഡ്രൈവറുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.