തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ശിവശങ്കര്‍ ആത്മകഥ എഴുതിയിട്ടുണ്ടെങ്കില്‍ മോശമാണ്. ശിവശങ്കര്‍ തന്റെ ജീവിതത്തിന്റെ സുപ്രധാന ഭാഗമായ ആളാണ്. തനിക്ക് ഐ.ടി വകുപ്പില്‍ നിയമനം നേടിത്തന്നത് ശിവശങ്കറാണ്. സുപ്രധാന തീരുമാനമെടുത്തത് ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. യുഎഇ കോണ്‍സുലേറ്റിലെ അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാമായിരുന്നു. കോണ്‍സുലേറ്റിലെ ജോലി രാജിവച്ചത് ശിവശങ്കര്‍ പറഞ്ഞിട്ടാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. മൂന്ന് വര്‍ഷമായി എന്റെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും മാറ്റി വെക്കാനാകാത്ത ഭാഗമായിരുന്നു ശിവശങ്കര്‍ എന്ന് സ്വപ്‌ന സുരേഷ് പറയുന്നു.ന്യൂസ് 18 അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
താന്‍ ഒരു പുസ്തകം എഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരും. തന്നെ സ്വാധീനിച്ച് ചൂഷണം ചെയ്ത ഒരാള്‍ ശിവശങ്കര്‍ ആണ്. തന്നെ ഈ അവസ്ഥയില്‍ ആക്കിയതില്‍ ശിവശങ്കറിന് പങ്കുണ്ട്. ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. ഐ ഫോണ്‍ മാത്രമല്ല ശിവശങ്കറിന് പല സമ്മാനങ്ങളും താന്‍ നല്‍കിയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.താന്‍ ഒരു പുസ്തകം എഴുതിയാല്‍ പലരും ഒളിവില്‍ പോകേണ്ടിവരും. തന്നെ സ്വാധീനിച്ച് ചൂഷണം ചെയ്ത ഒരാള്‍ ശിവശങ്കര്‍ ആണ്. തന്നെ ഈ അവസ്ഥയില്‍ ആക്കിയതില്‍ ശിവശങ്കറിന് പങ്കുണ്ട്. ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.ശിവശങ്കര്‍ ഇനി ഒരു പെണ്‍കുട്ടിയോടും ഇങ്ങനെ ചെയ്യരുതെന്നും അവര്‍ പറഞ്ഞു. യൂണിടാക്കില്‍ നടന്ന എല്ലാ ക്രമക്കേടുകളും ശിവശങ്കറിന് അറിയാമായിരുന്നു. സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി നേടിയതും ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ്. സ്‌പെയ്‌സ് പാര്‍ക്കില്‍ ജോലി നേടാന്‍ ശിപാര്‍ശ ചെയ്തത് ശിവശങ്കറാണ്. തന്റെ കഴിവ് കണ്ടാണ് ജോലി തന്നത്.താന്‍ ചതിച്ചെന്ന് ശിവശങ്കര്‍ പറയുമെന്ന് കരുതിയില്ലെന്നും തന്റെ വ്യക്തിത്വം ചോദ്യം ചെയ്ത് ആരും ക്ലീന്‍ ചിറ്റ് നേടേണ്ടെന്നും സ്വപ്ന പറഞ്ഞു. താന്‍ മാത്രം നല്ലത് എന്ന് വരുത്താന്‍ ശ്രമിക്കുന്നത് നല്ലതാണോ എന്നും സ്വപ്ന ചോദിച്ചു.വിവാദങ്ങള്‍ക്ക് പിന്നാലെ ബന്ധം ഉപേക്ഷിച്ച് പോയ ഭര്‍ത്താവ് തന്നെ ഇപ്പോള്‍ ആക്ഷേപിക്കുകയാണ്. ഭര്‍ത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. താനാണ് ജോലിക്ക് പോയി ഭര്‍ത്താവിനെയും മക്കളെയും നോക്കിയതെന്നും സ്വപ്‌ന പറഞ്ഞു.കഴിഞ്ഞ ദിവസം ശിവശങ്കറിന്റെ അനുഭവകഥ പുസ്തകമായി പുറത്തുവരാന്‍ പോകുന്നു എന്ന വാര്‍ത്ത വന്നിരുന്നു. ഇതിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടി എന്ന രീതിയിലായിരുന്നു സ്വപ്നയുടെ പ്രതികരണം. ശിവശങ്കറിന്റെ അനുഭവകഥ വായിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സ്വപ്ന പറഞ്ഞു.മുഖ്യമന്ത്രിയെ കേസില്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് തന്നെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് ശിവശങ്കര്‍ ‘അശ്വത്ഥാമാതാവ് വെറും ആന’ എ്ന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. തന്റെ ജന്മദിനത്തില്‍ സ്വപ്ന സുരേഷ് ഐ ഫോണ്‍ നല്‍കി ചതിക്കുകയായിരുന്നുവെന്ന് ശിവശങ്കര്‍ പുസ്തകത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ യുഎഇ യാത്രയുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും സ്വപ്ന സുരേഷ്.