വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍;ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കും;അങ്കണവാടികളുടെ നിലവാരം ഉയര്‍ത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഇ-വിദ്യ പദ്ധതി പ്രകാരം ‘വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍’ പദ്ധതി ആരംഭിക്കും.പിഎംഇ വിദ്യ പദ്ധതി പ്രകാരമുള്ള വണ്‍ക്ലാസ് വണ്‍ടിവി ചാനല്‍ പരിപാടി 12-മുതല്‍ 200 ടിവി ചാനലുകളായി വിപുലീകരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. 1 മുതല്‍ 12 വരെ ക്ലാസുകളില്‍ പ്രാദേശിക ഭാഷകളില്‍ സപ്ലിമെന്ററി വിദ്യാഭ്യാസം നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളെയും ഇത് പ്രാപ്തമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.ഡിജിറ്റല്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനായി ഡിജിറ്റല്‍ സര്‍വ്വകലാശാല സ്ഥാപിക്കുമെന്നും ധനമന്ത്രി. കൊവിഡ് ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചു ഈ പ്രശ്‌നം പരിഹരിക്കാന്‍ ഗ്രാമീണ മേഖലകളില്‍ ഡിജിറ്റല്‍ വിദ്യാദ്യാസം കുടുതലായി വ്യാപിപ്പിക്കും.രണ്ട് ലക്ഷം അംഗന്‍വാടികളെ നവീകരിക്കാന്‍ സമക്ഷം അംഗന്‍വാടി പദ്ധതി നടപ്പാക്കും.വനിത-ശിശുക്ഷേമം മുന്‍നിര്‍ത്തി മിഷന്‍ ശക്തി , മിഷന്‍ വാത്സല്യ പദ്ധതികള്‍ നടപ്പാക്കും. ദേശീയ മാനസികാരോഗ്യ പദ്ധതി ഉടന്‍ നടപ്പാക്കും.
ആളുകളുടെയും ചരക്കുകളുടെയും വേഗത്തിലുള്ള സഞ്ചാരം സുഗമമാക്കുന്നതിന് 2022-23ല്‍ എക്സ്പ്രസ് വേകള്‍ക്കായുള്ള പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കും. 2022-23ല്‍ ദേശീയ പാതകള്‍ 25,000 കിലോമീറ്റര്‍ വര്‍ധിപ്പിക്കും. പൊതു വിഭവങ്ങള്‍ വികസിപ്പിക്കുന്നതിനായി 20,000 കോടി സമാഹരിക്കും.
പ്രധാനമന്ത്രി ഗതി ശക്തിയെ നയിക്കുന്നത് 7 ഘടകങ്ങളാണ്: റോഡുകള്‍, റെയില്‍വേ, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ബഹുജന ഗതാഗതം, ജലപാതകള്‍, ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാ. 7 ഘടകങ്ങളും സമ്പദ്വ്യവസ്ഥയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകും എന്ന് ധനമന്ത്രി പറഞ്ഞു.രാസരഹിത പ്രകൃതിദത്ത കൃഷി രാജ്യത്തുടനീളം പ്രോത്സാഹിപ്പിക്കും. ആദ്യഘട്ടത്തില്‍ ഗംഗാനദിയുടെ 5 കിലോമീറ്റര്‍ വീതിയുള്ള ഇടനാഴികളില്‍ കര്‍ഷകരുടെ ഭൂമി കേന്ദ്രീകരിച്ചായിരിക്കും ഇതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.