ഇന്ത്യ 9.2% സമ്പത്തിക വളര്‍ച്ച കൈവരിക്കും;60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും;400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍

ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു.തുടര്‍ച്ചയായി നാലാം വര്‍ഷമാണ് നിര്‍മല ബജറ്റ് അവതരിപ്പിക്കുന്നത്.ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 9.2% വളര്‍ച്ച കൈവരിക്കുമെന്ന് ധനമന്ത്രി. ഇത് മുന്‍കൂട്ടി കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ രൂപികരിച്ചിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.60 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.14 മേഖലകളിലെ പദ്ധതികളിലൂടെ 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഇത് 30 ലക്ഷം കോടിയുടെ അധിക ഉത്പാദനത്തിന് വഴിയൊരുക്കും. നാല് സ്ഥലങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്കുകള്‍ നിര്‍മിക്കും. എല്‍ഐസി ഐപിഒ ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍ കൂടി സര്‍വ്വീസ് ആരംഭിക്കും.റെയില്‍വേ ചരക്കുനീക്കത്തില്‍ പദ്ധതി നടപ്പാക്കും. മലയോരഗതാഗതത്തിന് പര്‍വത് മാലാ പദ്ധതി നടപ്പാക്കും. ദേശീയ പാതകള്‍ 25000 കി.മീ ആക്കി ഉയര്‍ത്തും. നദീസംയോജനത്തിന് പദ്ധതി രേഖ തയ്യാറാക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.