കോഴിക്കോട്: വെളളിമാട്കുന്നിലെ ഗ.വ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പുറത്തുചാടിയ 6 പെണ്‍ കുട്ടികളെ തിരിച്ചെത്തിച്ചിരുന്നു. അതിനു ശേഷം മകളെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു പെണ്‍കുട്ടിയുടെ അമ്മ ജില്ലാ കലക്ടര്‍്ക്ക് അപേക്ഷ നല്‍കി. പെണ്‍കുട്ടിയെ വിട്ടുതരില്ലെന്നാണ് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ പറയുന്നതെന്ന് ഇവര്‍ പരാതിപ്പെട്ടു. കഴിഞ്ഞ ബുധാനാഴ്ചയാണ് ആറ് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായത്. ഇതില്‍ രണ്ടു പെണ്‍കുട്ടികളെ ബംഗ്ലൂരുവില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നീ യുവാക്കളെ ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാക്കള്‍ക്കെതിരെ പോക്‌സോ 7,8 വകുപ്പുകള്‍ പ്രകാരവും ജുവനൈല്‍ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേര്‍ത്ത് ആണ് അറസ്റ്റ്.