കോഴിക്കോട് :വെള്ളിമാട് കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി. ബുധനാഴ്ച വൈകീട്ടോടെയാണ് പെണ്‍കുട്ടികളെ കാണാതായത്. അടുക്കളയുടെ ഭാഗത്തെ മതിലില്‍ ഏണി ചാരിയാണ് ഇവര്‍ പുറത്തേക്ക് കടന്നതെന്നാണ് വിവരം.പെണ്‍കുട്ടികള്‍ക്കായി മെഡിക്കല്‍ കോളജ് പൊലീസ് തിരച്ചില്‍ ആരംഭിച്ചു.ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു നേരത്തെ ഇവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരുന്നത്. ആറു പെണ്‍കുട്ടികളും കോഴിക്കോട് ജില്ലക്കാരാണ്.