പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം; മദ്യം നല്‍കി;യുവാക്കള്‍ക്കെതിരെ കേസ്

കോഴിക്കോട് :വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ രണ്ട് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു.ജുവനൈല്‍ ജസ്റ്റിസ് ആക്ട്,പോക്‌സോ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുക്കുക.യുവാക്കള്‍ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നല്‍കിയെന്നും കുട്ടികള്‍ യുവാക്കള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കള്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കൂടുതല്‍ പേര്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടോ എന്നന്വേഷിക്കുകയാണ് പൊലീസ്. ബാംഗ്ലൂര്‍, മലപ്പുറം എടക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്.ഇവരെ ഇന്നലെ കോഴിക്കട്ടെ ചേവായൂര്‍ പോലീസ് സ്റ്റഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ മൊഴിയെടുപ്പിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍.

© 2024 Live Kerala News. All Rights Reserved.