യുപിയില്‍ പുതിയ നീക്കം;ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യന്‍ സമാജ്വാദി പാര്‍ട്ടിയില്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനെന്നു വിശേഷിപ്പിക്കപ്പെടുന്ന ധര്‍മേന്ദ്ര പ്രതാപ് സിങ് കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കൊപ്പം ധര്‍മേന്ദ്ര പ്രതാപ് സിങ് നില്‍ക്കുന്ന ചിത്രവും പാര്‍ട്ടി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. പാര്‍ട്ടി നയങ്ങളിലും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലും ഉള്ള വിശ്വാസം കൊണ്ടാണ് ധര്‍മേന്ദ്ര പ്രതാപ് പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് എസ്പി പ്രസ്താവനയില്‍ അറിയിച്ചു.8 അടി 2 ഇഞ്ച് ഉയരമുള്ള ധര്‍മേന്ദ്ര പ്രതാപ് സിങ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുമുണ്ട്. ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ പുരുഷന്മാരില്‍ ഒരാളായും ധര്‍മേന്ദ്ര പ്രതാപിനെ കണക്കാക്കപ്പെടുന്നു. ഉത്തര്‍ പ്രദേശിലെ പ്രതാഭ് ഘട്ട് സ്വദേശിയാണ് ധര്‍മേന്ദ്ര പ്രതാഭ് സിംഗ്.

© 2024 Live Kerala News. All Rights Reserved.