കോട്ടയത്ത്‌ യുവാവിനെ തല്ലിക്കൊന്നു ; മൃതദേഹം തോളിലിട്ട് പൊലീസ് സ്‌റ്റേഷന് മുന്നിലിട്ടു; ഒരാള്‍ പിടിയില്‍

കോട്ടയം: യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് പുലര്‍ച്ചെ മൃതദേഹം കണ്ടത്. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുള്‍പ്പെട്ട കെടി ജോമാനാണ് കൊലപാതകം നടത്തിയത്. ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ഷാന്‍ ബാബുവിനെ രാത്രി തട്ടിക്കൊണ്ടുപോയ പ്രതി കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോളിലിട്ട് ഇസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.കെഡി കുഞ്ഞുമോന്‍, ഷാന്‍ ബാബുവിനെ തോളിലിട്ട് കൊണ്ടുവന്ന് പൊലീസ് സ്റ്റേഷനിലിട്ട് താന്‍ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് പറയുകയായിരുന്നു. ഷാന്‍ ബാബുവിനെ പൊലീസുകാര്‍ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ജോമോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ജോമോന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.ഷാന്‍ ബാബു മറ്റൊരു ഗുണ്ടയുടെ കൂട്ടാളിയാണെന്നാണ് കുഞ്ഞുമോന്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മരിച്ചയാളുടെ ക്രിമിനല്‍ പശ്ചാത്തലം പൊലീസിന് സ്ഥിരീകരിക്കാനായിട്ടില്ല.

© 2024 Live Kerala News. All Rights Reserved.