തിരുവനന്തപുരം:കോവളത്ത് വിദേശ പൗരനെ തടഞ്ഞ നിര്‍ത്തി മദ്യം ഒഴുക്കികളയേണ്ടി വന്ന സംഭവത്തില്‍ ഇടപെട്ട് മന്ത്രി വി. ശിവന്‍കുട്ടി.മദ്യം ഒഴുക്കിക്കളയേണ്ടിവന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫനെ കണ്ടു.കോവളത്ത് നടന്നത് തികച്ചും ഒറ്റപ്പെട്ട സംഭവമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പൊലീസ് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു വിഷയത്തിന്റെ പേരില്‍ പൊലീസിനെ ഒന്നടങ്കം മോശമാക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. മദ്യം ഒഴുക്കിക്കളയേണ്ടിവന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫനെ കോവളത്ത് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.കേരളത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മോശം അനുഭവം ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിചേര്‍ത്തു. സര്‍ക്കാരിനെ അള്ളുവയ്ക്കാന്‍ പൊലീസിലെ ചിലര്‍ ശ്രമിക്കുന്നുവെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവന ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. അതേസമയം സംഭവത്തില്‍ ഗ്രേഡ് എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെയാണ് സസ്പെന്‍ഡ് ചെയ്തത്. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.