കുട്ടികളെ സ്‌കൂളുകളില്‍ താലപ്പൊലിക്ക് ഉപയോഗിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂളൂകളില്‍ കുട്ടികളെ ചടങ്ങുകളില്‍ താലപ്പൊലിക്കായി അണിനിരത്താന്‍ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ക്ലാസ് സമയങ്ങളില്‍ കുട്ടികളെ മറ്റ് പരിപാടികള്‍ക്ക് കൊണ്ട് പോവുന്നത് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. ക്ലാസ് സമയത്ത് ഒരു വിദ്യാര്‍ത്ഥിയും മറ്റ് പരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പല സ്ഥലങ്ങളിലും ചടങ്ങിന് ചെല്ലുമ്പോള്‍ കുട്ടികളെ താലപ്പൊലിയുമായി കൊണ്ട് വന്ന് നിര്‍ത്താറുണ്ട്. ഇനി മുതല്‍ അങ്ങനെ ഒരു പരിപാടിയും നമ്മുടെ സ്‌കൂളുകളില്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്ന കാര്യം കൂടി ഞാന്‍ വ്യക്തമാക്കുകയാണ്, വി ശിവന്‍കുട്ടി പറഞ്ഞു. കെഎസ്ടിഎ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സസംസാരിക്കുകയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത

© 2024 Live Kerala News. All Rights Reserved.