ആലപ്പുഴ: രാഷ്ട്രീയ കൊലപാതങ്ങള്‍ അവസാനിപ്പിക്കാനായി ആരുടെ കാലുപിടിക്കാനും താന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി എം.പി. അച്ഛന്‍ എന്ന നിലയില്‍ ഇത്തരം കൊലപാതകങ്ങള്‍ക്ക് ഇരയായവരുടെ കുട്ടികളുടെ സങ്കടം കണ്ടു നില്‍ക്കാനാവുന്നില്ല. ഒരോ കൊലപാതകവും ഒരു പ്രദേശത്തിന്റെ സമാധാനം കൂടിയാണ് ഇല്ലാതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബി.ജെ.പി നോതാവ് രഞ്ജിത് ശ്രീനിവാസന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. കൊലപാതകങ്ങള്‍ തകര്‍ക്കുന്നത് രാജ്യത്തിന്റെ വളര്‍ച്ചയെയാണ്. ആര് കൊല്ലപ്പെട്ടാലും അത് ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണ്. മരണപ്പെട്ടവരുടെ കുഞ്ഞുങ്ങള്‍ മാത്രമല്ല. സമുഹത്തിലെ കുഞ്ഞുങ്ങളുടെ മനസ്സില്‍ ഇതു കളങ്കമായി മാറുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.അതേസമയം ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലയാളികള്‍ക്കായി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്.