തിക്കോടിയില്‍ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു; നന്ദകുമാര്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു

കോഴിക്കോട് :തിക്കോടിയില്‍ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു. തിക്കോടി സ്വദേശി നന്ദകുമാര്‍ (30) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നന്ദകുമാറിന്റെ ആക്രമണത്തില്‍ തിക്കോടി കാട്ടുവയല്‍ കൃഷ്ണപ്രിയ (22) കൊല്ലപ്പെട്ടിരുന്നു.വെള്ളിയാഴ്ച രാവിലെ 10ന് പഞ്ചായത്ത് ഓഫിസിനു മുന്നില്‍വച്ചായിരുന്നു സംഭവം. തിക്കോടി പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവാവ്, പിന്നീട് സ്വയം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.കൃഷ്ണപ്രിയയുടെ നിലവിളി കേട്ടെത്തിയ ജീവനക്കാരും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച വൈകുന്നേരത്തോടെ കൃഷ്ണ പ്രിയ മരിച്ചു.

© 2024 Live Kerala News. All Rights Reserved.