പയ്യോളി: തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. തിക്കോടി കാട്ടുവയല്‍ മാനോജിന്റെ മകള്‍ കൃഷ്ണപ്രിയ (22) യാണ് മരിച്ചത്.ഇന്ന് രാവിലെ 10ന് തിക്കോടി പഞ്ചായത്ത് ഓഫിസിനു മുന്നില്‍വച്ചായിരുന്നു സംഭവം. നന്ദഗോപന്‍ (28) എന്നയാളാണ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്.കൃഷ്ണപ്രിയയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, നന്ദഗോപന്‍ കയ്യില്‍ കരുതിയ കുപ്പിയില്‍നിന്നും പെട്രോള്‍ കൃഷ്ണപ്രിയയുടെ ശരീരത്തില്‍ ഒഴിക്കുകയായിരുന്നു. ശേഷം ബാക്കി പെട്രോള്‍ സ്വന്തം ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തി.നന്ദഗോപന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.യുവതി പ്രേമഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു.എന്നാല്‍, ഇത് സ്ഥിരീകരിച്ചിട്ടില്ല.