കൊച്ചി: എറണാകുളം പെരുമ്പാവൂരിനടുത്ത് പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. തീപിടുത്തത്തില്‍ കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ആളപായമില്ലെന്നാണു വിവരങ്ങള്‍. എട്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണമെന്താണെന്നു ഇതുവരെ വ്യക്തമല്ല.