തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ആവശ്യങ്ങള്‍ മുന്നോട്ടുവച്ച് ഒരുമാസം പിന്നിട്ടിട്ടും ഒന്നും അംഗീകരിച്ചില്ലെന്ന് ഉടമകള്‍ ആരോപിച്ചു. സംയുക്ത ബസുടമ സമിതിയുടെ നേതൃത്വത്തിലാണ് സമരം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധനവ്, മിനിമം ചാര്‍ജ് 12 രൂപയാക്കുക, റോഡ് ടാക്‌സ് ഇളവ് എന്നീ ആവശ്യങ്ങളാണ് ബസുടമകള്‍ ഉന്നയിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെങ്കില്‍ ടാക്സില്‍ ഇളവ് നല്‍കണമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു അല്ലെങ്കില്‍ ഡീസലിന് സബ്‌സിഡി നല്‍കണമെന്നും അവര്‍ പറഞ്ഞു.ഒരു മാസത്തിനുളളില്‍ പരിഹാരമുണ്ടാക്കാമെന്ന് ഗതാഗത മന്ത്രി വാക്ക് തന്നിരുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും ബസ് ഉടമകള്‍ ആരോപിച്ചു.