സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

വ്യാഴാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബസ്സുടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. നിലവിലുള്ള സ്വകാര്യബസ്സുകളുടെ മുഴുവന്‍ പെര്‍മിറ്റ് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനത്തെ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനുകളുടെ കോണ്‍ഫെഡറേഷന്‍ സമരം പ്രഖ്യാപിച്ചത്.

2006ല്‍ നിലവിലുള്ള ബസ്സുകളുടെ പെര്‍മിറ്റ് നിലനിര്‍ത്തി ദേശീയവത്കരണം നടപ്പാക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. സുപ്രീംകോടതിയും ഇതേ നിര്‍ദേശമാണ് നല്‍കിയത്. എന്നാല്‍, 2009ല്‍ അതിനു വിരുദ്ധമായി കെ.എസ്.ആര്‍.ടി.സി.ക്ക് ഇഷ്ടമുള്ള പെര്‍മിറ്റുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

© 2024 Live Kerala News. All Rights Reserved.