സംസ്ഥാനത്ത് സ്വകാര്യബസ് സമരം പിന്‍വലിച്ചു

അഞ്ചു ദിവസമായി തുടരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ചു. പൊതുജനങ്ങളുടെ ബുദ്ധിമുട്ട് മാനിച്ചാണ് സമര പിന്‍വലിക്കുന്നതെന്ന് ബസ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. എന്നാല്‍ ബസ് ഉടമകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.

പിന്നീട് ഇത് ചര്‍ച്ച ചെയ്യുമെന്നും ഉറപ്പ് നല്‍കിയതായി ബസ് ഉടമകള്‍ അറിയിച്ചിട്ടുള്ളത്. മിനിമം ചാര്‍ജ് പത്തുരൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഈ മാസം 16 മുതല്‍ സ്വകാര്യബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിന് ആഹ്യാനം ചെയ്തത്. ആറുദിവസമായി തുടരുന്ന സമരം ചര്‍ച്ചയ്‌ക്കൊടുവില്‍ ധാരണയാകുകയായിരുന്നു. ഇന്ന് ഉച്ചമുതല്‍ ബസുകള്‍ ഓടിത്തുടങ്ങുമെന്നും ബസ് ഉടമകള്‍ അറിയിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.