സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് നിരക്ക് വര്‍ധന അപര്യാപ്തമല്ലെന്ന് ചുണ്ടിക്കാട്ടി സ്വകാര്യ ബസുകള്‍ നടത്തി വരുന്ന അനിശ്ചിതകാല സമരം ഇന്ന് തീരാന്‍ സാധ്യത. ഇന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തുന്ന ചര്‍ച്ചയില്‍ ബസ് ഉടമകള്‍ സംതൃപ്തി രേഖപ്പെടുത്തി സമരം അവസാനിപ്പിക്കുമെന്നാണ് വിവരം. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കുന്നതായി സര്‍ക്കാര്‍ പുതിയ സമിതിയെ നിയോഗിച്ചിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണം യാത്രക്കാരില്‍ 60 ശതമാനവും വിദ്യാര്‍ത്ഥികളാണ്. ഇവരുടെ നിരക്ക് വര്‍ധിപ്പിക്കാതെയുളള നിരക്ക് വര്‍ധന അംഗീകരിക്കില്ലെന്ന് പറഞ്ഞായിരുന്നു സമരം. വിദ്യാര്‍ഥികളുടെ യാത്രാനിരക്കിന് പുറമേ സൗജന്യയാത്രയ്ക്ക് പ്രായപരിധി നിശ്ചയിക്കുക, സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കിനല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപംനല്‍കുക, പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി. പരിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ബസ്സുടമകള്‍ മുന്നോട്ടുവെച്ചിരുന്നു.