ഹലാല്‍ വിവാദം കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമം;ഇത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം:ഹലാല്‍ വിവാദം കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാനുള്ള ശ്രമമാണെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം നീക്കങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപിക്കുള്ളില്‍ തന്നെ ഈ വിഷയത്തില്‍ ആശയക്കുഴപ്പമുണ്ട്.ഇത്തരം പ്രചാരണം കേരളത്തിന് ഗുണം ചെയ്യില്ലെന്നും കോടിയേരി പറഞ്ഞു. അത് കേരളീയ സമൂഹത്തില്‍ മതമൈത്രി തകരുന്നതിന് കാരണമായേക്കും. കേരളം വ്യത്യസ്ഥത പുലര്‍ത്തുന്ന ഒരു സംസ്ഥാനമാണ്. മതമൈത്രി തകര്‍ക്കാനുള്ള നീക്കത്തെ കേരളസമൂഹം അംഗീകരിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും ഹലാല്‍ വിഷയത്തില്‍ ബിജെപിക്ക് വ്യക്തമായ ഒരു നിലപാടില്ലെന്നും കോടിയേരി പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.