പാക്കിസ്ഥാന് തിരിച്ചടി ; രണ്ട് സൈനികരെ ഇന്ത്യന്‍ സൈന്യം വെടിവെച്ചു കൊന്നു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ പാക്കിസ്ഥാന്‍ സൈനികരെ വെടിവെച്ചു കൊന്നു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയ രണ്ട് പാക്ക് സൈനികരെയാണ് ഇന്ത്യന്‍ സൈന്യം വെടിവെച്ചു കൊന്നത്. പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയ പാക് റേഞ്ചേസിനെതിരെ സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു.

തിങ്കളാഴ്ച രാത്രി കുപ്‌വാരയില്‍ താങ്ധര്‍ സെക്ടറിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം കുപ്‌വാരയിലുണ്ടായ പാക്ക് ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. കുപ്വാരയിലെ താംഗ്ധര്‍ സെക്ടറില്‍ നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പുഷ്‌പേന്ദ്ര സിംഗ് എന്ന സൈനികന് വെടിയേറ്റത്. എന്നാല്‍, സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താനായി.