ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.82 അടിയായി ഉയര്‍ന്നു; 2397-ല്‍ ട്രയല്‍ റണ്‍

തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.82 അടിയായി ഉയര്‍ന്നു. മഴയും നീരൊഴുക്കും അനുസരിച്ച് മാത്രമേ ട്രയല്‍ റണ്ണിന്റെ കാര്യം തീരുമാനിക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ 2397 അടിയായാല്‍ പരീക്ഷണാര്‍ഥം ഷട്ടര്‍ തുറക്കാനാണ് (ട്രയല്‍) തീരുമാനം.

നേരത്തെ, ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു.

2399 അടിയാകുമ്പോള്‍ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിക്കും. അതിനുശേഷം 24 മണിക്കൂര്‍ കൂടി കഴിഞ്ഞേ ചെറുതോണിയില്‍ ഷട്ടറുകള്‍ ഉയര്‍ത്തൂ. 2403 അടിയാണു പരമാവധി ശേഷി.

© 2024 Live Kerala News. All Rights Reserved.