ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായി; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ആശങ്ക വേണ്ട

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായി ഉയർന്നതിനെ തുടർന്ന് കെഎസ്ഇബി അതിജാഗ്രതാ നിർദ്ദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചു. തിങ്കളാഴ്ച രാത്രി ഒൻപതിന് നടത്തിയ പരിശോധനയിലാണ് അണക്കെട്ടിലെ ജലനിരപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിക്കുന്നതിനുള്ള പരിധിയായ 2395 അടിയായി ഉയർന്നത്. ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിനു മുകളിൽ കണ്‍ട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.

ജലനിരപ്പ് ഇനിയും ഉയർന്ന് 2399 അടിയാകുമ്പോൾ അതീവ ജാഗ്രതാ നിർദ്ദേശം (റെഡ് അലർട്ട്) നൽകും. പെരിയാറിന്റെ തീരത്ത്, അപകടമേഖലയിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിക്കുന്നത് ഈ ഘട്ടത്തിലാണ്. മൈക്കിലൂടെയും നേരിട്ടുമാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകുക. തുടർന്ന് 24 മണിക്കൂറിനുള്ളിൽ അണക്കെക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം.

ഇതിനു മുന്നോടിയായി ട്രയൽ റൺ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. നാലു മണിക്കൂർ വരെ ട്രയൽ റൺ നീളും. ഷട്ടർ 40 സെന്റിമീറ്റർ ഉയർത്തിയാണ് ട്രയൽ റൺ നടത്തുക.

മുമ്പ് രണ്ടുതവണ 2401 അടിയില്‍ വെള്ളമെത്തിയ ശേഷമാണ്​ അണക്കെട്ട്​ തുറന്നത്. 2403 അടിയാണ് അണക്കെട്ടിന്‍റെ​ പൂർണ സംഭരണശേഷി.ഞായറാഴ്​ച രാവിലെ മുതൽ തിങ്കളാഴ്​ച രാവിലെവരെ​ അരഅടിയിലേറെ (0.58) മാത്രമാണ്​ ജലനിരപ്പ്​ വർധിച്ചത്​. പിന്നിട്ട രണ്ടാഴ്​ചയിലെ ഏറ്റവും കുറഞ്ഞ തോതാണിത്​. തിങ്കളാഴ്​ച പകലും ഇതേ നിലയായിരുന്നു. നീരൊഴുക്കും തിങ്കളാഴ്​ച കുറവായിരുന്നു. 35.19 ദശലക്ഷം യൂനിറ്റ്​ വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ്​ ഒഴുകിയെത്തിയത​്​. തലേന്ന്​ ഇത്​ 36.58 ആയിരുന്നു. മഴയും കുറഞ്ഞു. 1.8 സ​െൻറിമീറ്ററാണ്​ തിങ്കളാഴ്​ചത്തെ മഴ.

ജലനിരപ്പ് 2,397-98 അടിയാകുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. ചെറുതോണി ഡാമിന് അഞ്ച് ഷട്ടറുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം തുറക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഷട്ടറുകള്‍ തുറക്കുന്നതിനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിച്ച് വരികയാണ്.

ചെറുതോണി ഡാം തുറന്നാല്‍ വെള്ളം സ്പില്‍വെയിലൂടെ ഒഴുകി ചെറുതോണി ടൗണും കടന്ന് തടിയമ്പാട്, കരിമ്പന്‍ വഴി ലോവര്‍ പെരിയാറിലാണെത്തുന്നത്. ചെറുതോണിയില്‍ നിന്നും 24 കിലോമീറ്റര്‍ വെള്ളമൊഴുകി ലോവര്‍ പെരിയാറിലെത്താന്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ വേണ്ടിവരും.

© 2024 Live Kerala News. All Rights Reserved.