ജമ്മുകാശ്മീരില്‍ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു.

134-ാം ബറ്റാലിയനിലെ നസീര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. സ്ഥലത്ത് സൈന്യം തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.