ജമ്മു കശ്മീരില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ട നിലയില്‍

ശ്രീനഗർ: ജമ്മു കശ്​മീരിലെ ഷോപിയാനിൽ നിന്ന്​ കഴിഞ്ഞ ദിവസം തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പൊലീസ്​ കോൺസ്​റ്റബിളിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജാവേദ്​ അഹമ്മദ്​ എന്ന കോൺസ്​റ്റബിളാണ്​ കൊല്ലപ്പെട്ടത്. ഷോപിയാനിലെ ദൻഗമിൽ വെടികൊണ്ട്​ മുറിവേറ്റ നിലയിൽ ഇന്ന്​ രാവിലെയാണ്​ മൃതദേഹം കണ്ടെത്തിയത്​.

കച്ച്​ദ്വാരയിലുള്ള വീട്ടിലേക്ക്​ അതിക്രമിച്ച്​ കയറിയാണ്​ ഇന്നലെ തീവ്രവാദികൾ ജാവേദിനെ തട്ടിക്കൊണ്ട്​ പോയത്​. പ്രദേശത്ത്​ ശക്​തമായ തെരച്ചിൽ നടത്തി​യങ്കിലും കോൺസ്​റ്റബിളിനെ കണ്ടെത്താനായിരുന്നില്ല. ഏപ്രിലിൽ അഞ്ച്​ തീവ്രവാദികളെ സുരക്ഷാ സൈന്യം കൊലപ്പെടുത്തിയത്​ ഇൗ ഗ്രാമത്തിൽ വെച്ചായിരുന്നു.