ലൂയി സ്വാരസിന്‍റെ മികവിൽ റഷ്യൻ ലോകകപ്പിൽ യുറഗ്വായ്ക്ക് തുടർച്ചയായ രണ്ടാം ജയം

റോസ്റ്റോവ്: ലൂയി സ്വാരസിന്‍റെ മികവിൽ റഷ്യൻ ലോകകപ്പിൽ യുറഗ്വായ്ക്ക് തുടർച്ചയായ രണ്ടാം ജയം. രാജ്യത്തിനുവേണ്ടി നൂറാം മൽസരത്തില്‍ ലൂയി സ്വാരസ് നേടിയ ഗോളിന്‍റെ മികവിലാണ് ഏകപക്ഷീയമായ യുറഗ്വായുടെ ജയം. യുറഗ്വായ്ക്കുമേൽ ആധിപത്യം സ്ഥാപിക്കാനായെങ്കിലും സൗദിക്ക് ഗോൾ നേടാന്‍ കഴിഞ്ഞില്ല.
കളിയുടെ 23 ാം മിനിറ്റിലാണ് സുവാരസ് സൗദി വല ചലിപ്പിച്ചത്. കോര്‍ണര്‍കിക്കില്‍ വന്ന പഴുതിലായിരുന്നു സുവാരസിന്‍റെ ഗോള്‍. കാര്‍ലോസ് സാഞ്ചസിന്‍റെ കോര്‍ണറില്‍ പന്തില്‍ ചെറുതായ ഒരുസ്പര്‍ശം. അത്രയേ വേണ്ടി വന്നുള്ളു സൂപ്പര്‍താരത്തിന് സൗദിയെ കീഴടക്കാന്‍. ഇതോടെ മൂന്ന് ലോകകപ്പുകളിലും ഗോള്‍ നേടുന്ന ഏക യുറഗ്വായ്ന്‍ താരമായിരിക്കുകയാണ സുവാരസ്.