ലോകകപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ഫ്രാന്‍സും ബെല്‍ജിയവും ഇന്ന് പോരിനിറങ്ങും

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ നിര്‍ണയിക്കുന്ന ഒന്നാംസെമിയില്‍ മുന്‍ചാമ്പ്യന്മാരായ ഫ്രാന്‍സും ഇതുവരെ ഫൈനല്‍ കണ്ടിട്ടില്ലാത്ത ബെല്‍ജിയവും.

ഫ്രഞ്ച് ടീമിലെ പതിന്നാലും ബെല്‍ജിയം ടീമിലെ എട്ടും കളിക്കാര്‍ അന്നാട്ടുകാരല്ല, മറ്റ് നാടുകളില്‍ നിന്നെത്തിയവരുടെ പിന്മുറക്കാരാണ്.

യുവത്വമാണ് ഫ്രാന്‍സിന് മുതല്‍ക്കൂട്ടെങ്കില്‍ പരിചയസമ്പത്താണ് ബെല്‍ജിയത്തിന് വജ്രായുധം. മുന്‍മത്സരങ്ങളില്‍ തങ്ങളുടെ ശക്തി സ്രോതസ്സ് ശരിക്കും മുതലാക്കിയ ഇരുടീമും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഫലം പ്രവചനാതീതമാണ്.