ജര്‍മനിയെ വിറപ്പിച്ച്‌ മെക്സിക്കോ: മെക്സിക്കോയുടെ വിജയം 1–0 ന്

മോസ്കോ: ജര്‍മനിയെ വിറപ്പിച്ച്‌ മെക്സിക്കോയ്ക്ക് 1–0 ജയം. ചാമ്പ്യന്മാരായ ജര്‍മനിക്ക് ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ തന്നെ കാലിടറി. പഴയ ഫോമിന്റെ ഏഴയലത്തെത്താതെ തപ്പിത്തടഞ്ഞ ചാമ്പ്യന്മാര്‍ മെക്‌സിക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് തോറ്റത്.

ലോകകപ്പ് കിരീടം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലിറങ്ങിയ ജെര്‍മനിക്കെതിരെ 36ാം മിനിറ്റില്‍ ലൊസാനോയാണ് മെക്‌‌സിക്കോയ്‌ക്കായി ഗോള്‍ നേടിയത്. കൗണ്ടര്‍ അറ്റാക്കിലൂടെ നിരന്തരം ജര്‍മ്മന്‍ ഗോള്‍മുഖത്ത് എത്തിയ മെക്സിക്കോക്ക് മുന്നില്‍ ജര്‍മ്മന്‍ നായകന്‍ മാനുവല്‍ നോയര്‍ തടസമായി നിന്നു.