റൊ​ണാ​ൾ​ഡോ.​യു​ടെ ഹാ​ട്രി​ക്ക് മികവില്‍ സ്പെ​യി​നി​നെ​തി​രെ പോ​ർ​ച്ചു​ഗ​ലിന് സ​മ​നി​ല

സോ​ച്ചി: റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലെ ആ​ദ്യ ഹാ​ട്രി​ക്കു​മാ​യി സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. ​ റൊ​ണാ​ൾ​ഡോ.​യു​ടെയു​ടെ മി​ക​വി​ൽ സ്പെ​യി​നി​നെ​തി​രെ പോ​ർ​ച്ചു​ഗ​ൽ സ​മ​നി​ല പി​ടി​ച്ചു. ഗ്രൂ​പ്പ് ബി​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ 4,44,88 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു റൊ​ണാ​ൾ​ഡോ​യു​ടെ ഗോ​ളു​ക​ൾ. സ്പെ​യി​നി​ന് വേ​ണ്ടി ഡി​യോ​ഗ കോ​സ്റ്റ ഇ​ര​ട്ട ഗോ​ൾ നേ​ടി.

നാ​ലാം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​ന​ൽ​റ്റി​യി​ൽ നി​ന്നാ​ണ് റൊ​ണാ​ൾ​ഡോ​യു​ടെ ആ​ദ്യ ഗോ​ൾ. 24-ാം മി​നി​റ്റി​ൽ ഡി​യോ​ഗ കോ​സ്റ്റ നേ​ടി​യ ഗോ​ളി​ലൂ​ടെ സ്പെ​യി​ൻ ഒ​പ്പ​മെ​ത്തി. എ​ന്നാ​ൽ 44-ാം മി​നി​റ്റി​ൽ ഗോ​ൺ​സാ​ലോ ഗ്വി​ഡെ​സി​ന്‍റെ നീ​ട്ടി ന​ൽ​കി​യ പാ​സ് വ​ല​യി​ലാ​ക്കി റൊ​ണാ​ൾ​ഡോ ആ​ദ്യ​പ​കു​തി​യി​ൽ‌ പോ​ർ​ച്ചു​ഗ​ലി​നെ മു​ന്നി​ൽ എ​ത്തി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ സ്പെ​യി​ൻ തി​രി​ച്ച​ടി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. 55-ാം മി​നി​റ്റി​ൽ കോ​സ്റ്റ​യി​ലൂ​ടെ സ്പെ​യി​ൻ ഒ​പ്പ​മെ​ത്തി. ഫ്രീ​കി​ക്കി​ൽ നി​ന്നാ​യി​രു​ന്നു ഗോ​ളി​ലേ​ക്കെ​ത്തി​യ നീ​ക്ക​ത്തി​ന്‍റെ തു​ട​ക്കം. മൂ​ന്നു മി​നി​റ്റ് പി​ന്നി​ടു​ന്ന​തി​നി​ടെ പോ​ർ​ച്ചു​ഗ​ലി​നെ ഞെ​ട്ടി​ച്ച് സ്പെ​യി​ൻ മു​ന്നി​ലെ​ത്തി.

58–ാം മി​നി​റ്റി​ൽ നാ​ച്ചോ​യാ​ണ് സ്പാ​നി​ഷ് ടീ​മി​ന് ലീ​ഡ് സ​മ്മാ​നി​ച്ച​ത്. അ​വ​സാ​ന മി​നി​റ്റു​ക​ളി​ൽ പ്ര​തി​രോ​ധം തീ​ർ​ത്ത് സ്പെ​യി​നും ആ​ക്ര​മ​ണ​വു​മാ​യി പോ​ർ​ച്ചു​ഗ​ലും ക​ളം​നി​റ​ഞ്ഞു. ജ​യ​പ്ര​തീ​ക്ഷ​യു​മാ​യി മു​ന്നേ​റി​യ സ്പെ​യി​ന്‍റെ നെ​ഞ്ചു​ത​ക​ർ​ത്ത് 88-ാം മി​നി​റ്റി​ൽ റൊ​ണാ​ൾ​ഡോ​യു​ടെ ഗോ​ളെ​ത്തി. ബോ​ക്സി​നു വെ​ളി​യി​ൽ നി​ന്നും ഫ്രീ​കി​ക്ക് ഗോ​ളി​ലൂ​ടെ റൊ​ണാ​ൾ​ഡോ ഹാ​ട്രി​ക് ഗോ​ൾ നേ​ടി. ഗ്രൂ​പ്പ് ബി​യി​ൽ മൂ​ന്നു പോ​യി​ന്‍റു​മാ​യി ഇ​റാ​നാ​ണ് മു​ന്നി​ൽ. സ​മ​നി​ല പാ​ലി​ച്ച പോ​ർ​ച്ചു​ഗ​ലും സ്പെ​യി​നും ഒ​രോ പോ​യി​ന്‍റു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്.