കുപ്വാരയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു ; ഒരു ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയിലെ കെരാന്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. നേരത്തെ അഖ്‌നൂരില്‍ പാക് സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ട് ബിഎസ്എഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവെയ്പ്പില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം പതിനഞ്ചലധികം പ്രദേശവാസികള്‍ മരിച്ചിരുന്നു.

ഇതേതുടര്‍ന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുകയും വെടിനിര്‍ത്തല്‍ തുടരാന്‍ ധാരണയാവുകയും ചെയ്തിരുന്നു.