നിപ്പാ വൈറസ്; വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി; അഞ്ചു പേരെ കൂടി പിടികൂടി;

നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. വ്യാജ പ്രചാരണം നടത്തിയ അഞ്ചു പേരെക്കൂടി ഞായാറാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തു. ഫറോഖ് സ്വദേശി അബദുല്‍ അസീസ്, മൂവാറ്റുപുഴ സ്വദേശികളായ അന്‍സാര്‍, ഫെബിന്‍, അന്‍ഷാജ്, ശിഹാബ് എന്നിവരാണ് ഞായറാഴച അറസറ്റിലായത്. ഇതോടെ നിപ്പായില്‍ വ്യാജ പ്രചരണം നടത്തി പൊലീസ് പിടികൂടിയവരുടെ എണ്ണം 13 ആയി.

മൂവാറ്റുപുഴക്കാരെ സറ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസറ്റ് രേഖപ്പെടുത്തുകയായിരുന്നു. ജില്ല മെഡിക്കല്‍ ഓഫിസറുടെ പേരില്‍ വ്യാജ പ്രചാരണം നടത്തിയെന്ന കേസിലാണ് നടപടിയെന്ന് നടക്കാവ് സി.ഐ ടികെ അഷറഫ് അറിയിച്ചു.

നിപ്പാ വൈറസ് കോഴിയിറച്ചി വഴി പകരുമെന്നതിനാല്‍ ഇറച്ചി വിഭവം ഒഴിവാക്കണമെന്ന വ്യാജ സന്ദേശമാണ ഇവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍, ഡി.എം.ഒയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കിയത് ഇവരല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യകതമായത്. വ്യാജ കത്തില്‍ പതിച്ച സീല്‍ ബംഗാളിലെ ഹുഗ്ലി ചുര്‍ച്ചുറയിലെ അഡീഷനല്‍ ജില്ല സബ് മജിസട്രേറ്റിന്‍േറതാണ്. അവിടത്തെ സീല്‍ ഇവിടെ വ്യാജമായി നിര്‍മിച്ചെന്നാണ് പ്രാഥമിക നിഗമനം. ആരാണ വ്യാജ കത്ത നിര്‍മിച്ചതെന്ന അന്വേഷിച്ചുവരികയാണെന്നും സി.ഐ പറഞ്ഞു. മേയ 27 മുതലാണ് വ്യാജ കത്ത് വാടസ്ആപ് വഴി പ്രചരിച്ചത്. ഇതേ കേസില്‍ നടക്കാവ് സ്വദേശി മുഹമ്മദ് ഹനീഫ കഴിഞ്ഞ ദിവസം അറസറ്റിലായിരുന്നു.

© 2024 Live Kerala News. All Rights Reserved.