നിപ്പ വൈറസ്: ഒരാൾ കൂടി മരിച്ചു

കോഴിക്കോട്: നിപ്പ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പന്തിരിക്കര സ്വദേശി മൂസയാണ് മരിച്ചത്. മൂസയുടെ മക്കളായ സാബിത്തും സാലിഹും നേരത്തെ നിപ്പ ബാധിച്ച് മരിച്ചിരുന്നു. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. മൂസയുൾപ്പടെ നാല് പേരാണ് നിപ്പ ബാധിച്ച് ഒരു കുടുംബത്തിൽ നിന്ന് മരണപ്പെട്ടത്.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​യി ഇ​തു​വ​രെ 12 പേ​രാ​ണ് നിപ്പ ബാ​ധി​ച്ച് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച ഏ​ഴെ​ണ്ണ​മ​ട​ക്കം 160 സാ​മ്പി​ളു​ക​ളാ​ണ്​ മ​ണി​പ്പാ​ൽ വൈ​റ​സ് റി​സ​ർ​ച്ച് സെന്ററിലേക്ക് പ​രി​ശോ​ധ​ന​ക്ക​യ​ച്ചി​രി​ക്കു​ന്ന​ത്.

ബു​ധ​നാ​ഴ്ച കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ നി​ന്ന്​ എ​ട്ടു​പേ​രെ രോ​ഗ​മി​ല്ലെ​ന്ന് ക​ണ്ട്​ വി​ട്ട​യ​ച്ചു. പു​തു​താ​യി ആ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. നി​ല​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​മ്പ​തു​പേ​രാ‍ണു​ള്ള​ത്. ഇ​തി​ൽ മ​ല​പ്പു​റ​ത്തെ ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

അ​തേ​സ​മ​യം, നിപ്പ വൈ​റ​സ് ബാ​ധി​ത​രു​ടെ ചി​കി​ത്സ​ക്കാ​യു​ള്ള മ​രു​ന്ന് വ​ൻ​തോ​തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. റി​പാ​വി​റി​ൻ എ​ന്ന മ​രു​ന്നാ​ണ് കെ.​എം.​എ​സ്.​സി.​എ​ൽ മു​ഖേ​ന എ​ത്തി​ച്ച​ത്. മ​ലേ​ഷ്യ​യി​ൽ രോ​ഗം പ​ട​ർ​ന്നു​പി​ടി​ച്ച കാ​ല​ത്ത് ന​ൽ​കി​യ മ​രു​ന്നാ​ണ് റി​പാ​വി​റി​ൻ.