പുല്‍വാമയില്‍ സൈനിക ക്യാമ്പിനു നേരെ തീവ്രവാദി ആക്രമണം ; ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക ക്യാമ്പിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കകപോര മേഖലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് തീവ്രവാദി ആക്രമണമുണ്ടായത്. സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പാണ് ആക്രമിച്ചത്.

ആക്രമണത്തില്‍ ഒരു ജവാനു ഗുരുതരമായി പരിക്കേറ്റു. പ്രദേശവാസിയായ ബിലാല്‍ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്. സൈനിക ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സൈന്യം അറിയിച്ചു. ആക്രമണത്തിനെതിരെ ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചു.