ആ​ർ​എ​സ് പു​ര​യി​ൽ പാക്കിസ്ഥാൻ ആക്രമണം ശക്തമാക്കി ; സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ആ​ർ​എ​സ് പു​ര​യി​ൽ പാകിസ്ഥാൻ ആ​ക്ര​മ​ണം ശക്തമാക്കിയതിനെത്തുടർന്ന് പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അതിർത്തിയിൽ നിന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള സ്കൂ​ളു​ക​ൾ​ക്കാണ് അവധി.

എന്നാൽ എ​ത്ര ദി​വ​സ​ത്തേ​ക്കാ​ണ് സ്കൂ​ൾ അ​ട​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ പാ​ക് സൈ​ന്യ​ത്തി​ന്‍റെ ഷെ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ര​ണ്ടു സി​വി​ലി​യ​ൻ​മാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.