കാശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരര്‍ കൊല്ലപ്പെട്ടു, എഴുപേർ അറസ്റ്റിലായി

ബരാമുള്ള: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ നാല് ഭീകരര്‍ കൊല്ലപ്പെടുകയും എഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഭീകരരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തെരച്ചില്‍ നടത്തുമ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരില്‍ നിന്നും ഒരു തോക്കും കാറും പിടിച്ചെടുത്തിട്ടുണ്ട്. കശ്മീര്‍ താഴ്‌വരയില്‍ തുടര്‍ച്ചയായി ഏറ്റുമുട്ടല്‍ നടന്നുവരികയാണ്.