ഭീകരവാദത്തിനെതിരെ പോരാട്ടം ; ഈജിപ്തും പാക്കിസ്ഥാനും സഹകരണം വര്‍ധിപ്പിക്കുന്നു

കയ്‌റോ: ഈജിപ്തും പാക്കിസ്ഥാനും തമ്മിലുള്ള പ്രതിരോധസഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസിയും പാക്കിസ്ഥാന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയര്‍മാന്‍ ജനറല്‍ സുബൈര്‍ മഹ്മൂദ് ഹയാതും തമ്മിലായിരുന്നു ചര്‍ച്ച.

ഉഭയകക്ഷിതലത്തില്‍ സഹകരിക്കാവുന്ന മേഖലകളെക്കുറിച്ചും സൈനിക രംഗത്ത് സഹകരണം നടപ്പാക്കുന്നതു സംബന്ധിച്ചും രണ്ടുനേതാക്കളും ചര്‍ച്ച ചെയ്തു. ഭീകരവാദത്തിനെതിരായ പോരാട്ടമുള്‍പ്പെടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായി.