കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.. ജയരാജനെ സിബിഐ കേസില്‍ ഉടന്‍ പ്രതിചേര്‍ക്കും

കണ്ണൂര്‍: ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ല ശാരീരിക് ശിക്ഷക് പ്രമുഖ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി തള്ളി. യുഎപിഎ നിലനില്‍ക്കുന്നതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്.

ഇതോടെ കേസില്‍ പി ജയരാജനെ സിബിഐ ഉടന്‍ പ്രതിചേര്‍ക്കും. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി, കേസില്‍ പ്രതിചേര്‍ത്ത്, അറസ്റ്റ് ചെയ്യാനാണ് സിബിഐയുടെ ആലോചനയെന്നാണ് സൂചന. ജയരാജനും കേസിലെ പ്രതികളും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തെക്കുറിച്ചുള്ള തെളിവുകള്‍ സിബിഐ ശേഖരിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സിപിഎം നീക്കം. ആരോഗ്യ കാരണങ്ങളാല്‍ ജയരാജന്‍ അവധിയെടുത്ത് പരിയാരം മെഡിക്കല്‍ കോളേജ് ഹൃദയാലയത്തില്‍ ചികിത്സയിലാണ്.