സി.ബി.ഐയ്‌ക്കെതിരെ സിപിഐ(എം) രംഗത്ത്.. പി ജയരാജനെ കളളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു: എംവി ജയരാന്‍

കണ്ണൂര്‍: സിബിഐയ്‌ക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ല നേതൃത്വം രംഗത്ത്. ജില്ല സെക്രട്ടറി പി ജയരാജനെ സിബിഐ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് എംവി ജയരാജന്‍ ആരോപിച്ചു. ആര്‍എസ്.എസ് കണ്ണൂര്‍ ജില്ല ശാരീരിക് ശക്ഷക് പ്രമുഖ് മനോജ് വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു എംവി ജയരാജന്റെ പ്രസ്താവന.

ഇന്നലെ(വെള്ളി) പി ജയരാജന്‍ മനോജ് വധ ഗൂഡാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നാളെ(തിങ്കള്‍) കോടതി ജാമ്യപേക്ഷ പരിഗണിക്കും.