കണ്ണൂരില്‍ യുവമോര്‍ച്ച നേതാവിന് നേരെ സിപിഎം നേതൃത്വത്തില്‍ വധശ്രമം. നേതാവിന് ഗുരുതര പരിക്ക്

കണ്ണൂര്‍: യുവമോര്‍ച്ച പയ്യന്നൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പിഎസ് പ്രസന്നകുമാറിന് നേരെയാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ വധശ്രമം നടത്തിയത്. പെരിങ്ങോത്ത് ഓട്ടോറിക്ഷാ ഡ്രൈവറായ പ്രസന്ന കുമാറിനെ ഓട്ടം വിളിച്ച് കൊണ്ടുപോയാണ് വധിക്കാന്‍ ശ്രമം നടത്തിയത്. ആക്രമണത്തില്‍ പ്രസന്നകുറിന് ഗുരുതരമായി പരിക്കേറ്റു. െൈകിട്ട് 6 മണിയോടെയാണ് സംഭവം. പെരിങ്ങോത്ത് നിന്ന് പുറക്കുന്ന് പോകുന്ന വഴിയിലെ വിജനമായ സ്ഥലത്ത് വെച്ചാണ് ആക്രമണം. ഓട്ടോ വിളിച്ചവരാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രസന്ന കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കേളേജിലേക്ക് മാറ്റി.