പാനൂര്‍ സ്‌ഫോടനം: രണ്ട് സിപിഎം നേതാക്കളെ അറസ്‌റ് ചെയ്തു. ബോംബ് നിര്‍മ്മിച്ചത് പൊയിലൂര്‍ മേഘലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനെന്ന മൊഴി

രണ്ട് സിപിഎം നേതാക്കളുടെ മരണത്തിന് കാരണമായ ബോംബ് സ്‌ഫോടനക്കേസില്‍ സിപിഎം പ്രാദേശിക നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.വിളക്കോട്ടൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ബിജിത്ത് ലാല്‍(24), തൂവക്കുന്ന് ചേലക്കാട് ബ്രാഞ്ച് സെക്രട്ടറി വിഎം ചന്ദ്രന്‍(36) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ബിജിത്താണ് നിര്‍മ്മാണ സമഗ്രികള്‍ എത്തിച്ചു നല്‍കിയത്. ചൊക്ലി കാടാങ്കുനി എല്‍പി സ്‌കൂള്‍ അധ്യാപകനാണ് ഇദ്ദേഹം. ചന്ദ്രന് സ്‌ഫോടനത്തില്‍ നേരിട്ട പങ്കുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. സ്‌ഫോടനത്തിന് 5 മിനുട്ട് മുന്നപു വരെ ചന്ദ്രന്‍ സ്ഥത്തുണ്ടായിരുന്നു.

ഈ മാസം ആറിനായിരുന്നു സ്‌ഫോടനം. പാനൂര്‍ സിഐ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന പുലര്‍ച്ചെ പ്രാദേശിക നേതാക്കളെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. പൊയിലൂര്‍ മേഘലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് ബോംബ് നിര്‍മ്മിച്ചതെന്ന് ഇവര്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം.