ഐഎസ് ഭീകരരില്‍ ഇന്ത്യക്കാരും; അവകാശവാദവുമായി ചിത്രങ്ങള്‍ ട്വിറ്ററില്‍

 

ന്യൂഡല്‍ഹി: പുതിയതായി റിക്രൂട്ട് ചെയ്ത ഭീകരരെ ബോട്ടിലിരുത്തിയ ചിത്രങ്ങള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഈ ബോട്ടിലിരിക്കുന്നവര്‍ ഇന്ത്യക്കാരാണെന്നാണ് ഐഎസ് അവകാശവാദം. ബോട്ടിലിരിക്കുന്നവരില്‍ ഒരാള്‍ അബു തുറബ് അല്‍ ഹിന്ദിയാണ്. മറ്റൊരു വിഡിയോയില്‍ ഇന്ത്യന്‍ മുജാഹീദ്ദീന്‍ (ഐഎം) ഭീകരന്‍ അബു ഖഖ്വ അല്‍ ഹിന്ദിയെയും കാണിക്കുന്നുണ്ട്. യജമാനനു വേണ്ടി സ്വയം എല്ലാം നല്‍കി വന്നിരിക്കുകയാണിവര്‍ എന്നാണ് ചിത്രത്തില്‍ എഴുതിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.