കളി ഭാരത സേനയോട് വേണ്ട… നിയന്ത്രണ രേഖയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം വധിച്ചു..

ശ്രീനഗർ: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം നുഴഞ്ഞു കയറാൻ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഒരു ഇന്ത്യൻ സൈനികനും കൊല്ലപ്പെട്ടു. ഇന്നലെ അർധരാത്രിവരെ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ബാരമുള്ള ജില്ലയിലെ ഉറി മേഖലയിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു.

നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരവാദികൾ നുഴഞ്ഞു കയറുന്നുണ്ടെന്ന സൂചനയെ തുടർന്നാണ് സുരക്ഷാ സേന സ്ഥലത്ത് തിരച്ചിൽ നടത്തിയത്. ഇതിനിടെ വൻആയുധ ശേഖരവുമായി എത്തിയ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സൈന്യവും ശക്തമായ തിരിച്ചടി നൽകി.

© 2025 Live Kerala News. All Rights Reserved.