ഭാരത സൈന്യത്തിന്റെ ഭാഗമാകാന്‍ നിങ്ങള്‍ക്കും അവസരം… ആദ്യ ഓണ്‍ലൈന്‍ സൈനിക റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ നാലിന്

ചെന്നൈ: ഓണ്‍ലൈന്‍ അപേക്ഷ അടിസ്ഥാനമാക്കിയുള്ള ആദ്യ സൈനിക റിക്രൂട്ട്‌മെന്റ് റാലി സെപ്റ്റംബര്‍ നാലിന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ആര്‍മി കാളിംഗ് എന്ന ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ സൈനിക റിക്രൂട്ട്‌മെന്റിനെ സംബന്ധിക്കുന്ന എല്ലാ സംശയങ്ങള്‍ക്കും വ്യക്തത ലഭിക്കും.
തത്സമയ ചാറ്റിംഗിനും ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ ഡൗണ്‍ലോഡ് ചെയ്യാനാവുന്ന ആപ്പ് സൗകര്യമൊരുക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. റിക്രൂട്ട്‌മെന്റ് ഓണ്‍ലൈനിലാക്കുന്നതിന്റെ ഭാഗമായി ഡയറക്ടറേറ്റ് ജനറല്‍ റിക്രൂട്ടിംഗ് കഴിഞ്ഞ ജൂണില്‍ www.joinindianarmy.nic.in എന്ന പേരില്‍ പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയിട്ടുണ്ട്.