സൈനിക ശക്തിയിലും കരുത്ത് തെളിയിച്ച് ഇന്ത്യ: ഗ്ലോബൽ പവർ റേറ്റിംഗ് റിപ്പോർട്ടിൽ കരസ്ഥമാക്കിയത് നാലാം സ്ഥാനം

സൈനിക ശക്തിയിൽ അസാധാരണമായ കഴിവ് തെളിയിച്ച് ഇന്ത്യ. ആഗോളതലത്തിൽ പ്രതിരോധ വിവരങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തുന്ന ഗ്ലോബൽ ഫയർപവർ റിപ്പോർട്ട് പ്രകാരം, സൈനിക ശക്തിയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. വിവിധ രാജ്യങ്ങളുടെ സൈനിക ശക്തി അപഗ്രഥിച്ചാണ് ഗ്ലോബൽ ഫയർപവർ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. സൈനികരുടെ എണ്ണം, സൈനിക ഉപകരണങ്ങൾ, സാമ്പത്തിക സ്ഥിരത, ഭൂമിശാസ്ത്രപരമായ സ്ഥാനം എന്നിങ്ങനെ 60-ലധികം വിവരങ്ങൾ കൃത്യമായി വിശകലനം ചെയ്തതിനു ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

ആഗോളതലത്തിൽ ഏറ്റവും ശക്തമായ സൈന്യം അമേരിക്കയുടേതാണ്. റഷ്യയും, ചൈനയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 145 രാജ്യങ്ങളിൽ നിന്നാണ് സൈനിക ശക്തിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചിട്ടുള്ളത്. ലോകത്തിലെ മികച്ച സൈനികശക്തിയുള്ള രാജ്യങ്ങളുടെ പട്ടികയ്ക്കൊപ്പം, മോശം സൈനികശക്തിയുള്ള രാജ്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.