സന്തോഷ് പണ്ഡിറ്റിന്റെ നായിക ശില്‍പ്പയുടെ മരണത്തില്‍ ദുരൂഹത.. കാമുനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു..

തിരുവനന്തപുരം: സന്തോഷ്പണ്ഡിറ്റിന്റെ സൂപ്പര്‍സ്റ്റാര്‍ എന്ന സിനിമയിലെ നടിയും പ്ലസ്ടു വിദ്യാര്‍ഥിനിയുമായ ശില്‍പയെ കരമനയാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശാസ്തമംഗലം ആര്‍കെഡി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് പത്തൊമ്പതുകാരിയായ ശില്‍പ. വെള്ളനാട് പുതുക്കുളങ്ങര സ്വദേശിനിയും നേമം കാരയ്ക്കാമണ്ഡപം നെടുവത്തു ശിവക്ഷേത്രത്തിനു സമീപം വാടകവീട്ടില്‍ താമസിക്കുന്ന ഷാജിയുടെ മകളുമാണ്. നിരവധി സീരിയലുകളിലും ശില്‍പ അഭിനയിച്ചിട്ടുണ്ട്.

കരമന മരുതൂര്‍ക്കടവ് പാലത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് സംഭവം. സിനിമയില്‍ തിളങ്ങണമെന്ന മോഹവുമായി നടന്ന പെണ്‍കുട്ടിയാണ് ശില്‍പയെന്നു നാട്ടുകാര്‍ പറഞ്ഞു. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പക്ഷം. പക്ഷേ, ആത്മഹത്യയാണോ കൊലപാതകമാണോ എന്നു വ്യക്തമാകുന്ന തെളിവില്ല. പെണ്‍കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണം പൊലീസ് നടത്തുന്നുണ്ടെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച ശില്‍പയം രണ്ടു കൂട്ടുകാരികളും പാപ്പനംകോട് ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയെക്കുറിച്ചും അതില്‍ പങ്കെടുത്തവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

 

Photo courtesy:indiancinemagallery.com

© 2024 Live Kerala News. All Rights Reserved.