ഗുജറാത്തില്‍ പശുവിനെ കൊന്നാല്‍ ഇനി ജീവപര്യന്തം; 50,000 രൂപ പിഴയും; പശുക്കടത്തിന് 10 വര്‍ഷം തടവ്; ഭേദഗതിക്ക് നിയമസഭയുടെ അംഗീകാരം

അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്യുന്നവര്‍ക്ക് ജീവ്യപര്യന്തം ശിക്ഷ .ഇതുകൂടാതെ 50,000 രൂപ പിഴയുമടയ്ക്കണം.ഇതു കൂടാതെ പശുക്കടത്തിന് 10 വര്‍ഷം തടവും പുതിയ നിയമത്തില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. നിയമഭേദഗതിക്ക് ഗുജറാത്ത് നിയമസഭ അംഗീകാരം നല്‍കി. പശുക്കള്‍ക്കെതിരെയുള്ള അക്രമം 1954ലെ ഗുജറാത്ത് ആനിമല്‍ പ്രിസര്‍വേഷന്‍ ആക്ടിന്റെ കീഴിലായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. 2011ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇതില്‍ ഭേദഗതി കൊണ്ടുവന്ന് പശുവിനെ കൊല്ലുന്നതും ഇറച്ചി വില്‍ക്കുന്നതും കയറ്റുമതി ചെയ്യുന്നതും നിരോധിച്ചിരുന്നു. 2011ലെ ഭേദഗതി പ്രകാരം ഗോവധത്തിന് ഏഴ് വര്‍ഷം മുതല്‍ 10 വര്‍ഷം വരെയായിരുന്നു ശിക്ഷ. ഇത് വീണ്ടും ഭേദഗതി ചെയ്താണ് ജീവപര്യന്തം ജയില്‍ ശിക്ഷയും 50,000 രൂപ പിഴയുമാക്കി മാറ്റിയത്.ഇതു കൂടാതെ പശുക്കളെ കടത്താനുപയോഗിക്കുന്ന വാഹനത്തിന്റെ ഉടമയോട് ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും വാഹനം പിടിച്ചെടുക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.